കൈപ്പത്തി കൊണ്ട് കമ്മ്യൂണിസ്റ്റ് പച്ച പറിച്ചു ഗോമാതാവിനു നീട്ടിയപ്പോൾ , മുഖം തിരിച്ചു രണ്ടു പിടി ചാണകം സമ്മാനമായി തന്നു . പുരയിൽ മിനിങ്ങാന്നു വെച്ച മാവിന് ചാണകം വളമായി . മാവു വളർന്നു പൂത്തു . കഴിഞ്ഞ രാഷ്ട്രതന്ത്ര (political Science ) പരീക്ഷയിൽ കുറഞ്ഞ മാർക്കു കിട്ടയത്തിന്റെ വിഷമത്തിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടന് മാവിൽ നിന്ന് ഒരു പഴുത്ത മാങ്ങാ കിട്ടി. മുൻവശത്തെ നാലു പല്ലുകൾ മാങ്ങയുടെ കന്യക ശരീരത്തിൽ വീണു.
ഉണ്ണിക്കുട്ടൻ അലറിക്കൊണ്ട് അടുക്കളയിൽ കണ്ണിമാങ്ങാ അച്ചാറുണ്ടാകുന്ന അമ്മയുടെ അടുത്തേക്ക് ഓടി -
"അമ്മെ ഈ മാങ്ങക്കു മാങ്ങാണ്ടി ഇല്ല !!!"...
-Tijo Thomas Kaliyanil [FilmPatient]
-Tijo Thomas Kaliyanil [FilmPatient]
No comments:
Post a Comment