Saturday, April 22, 2017

വിശപ്പിന്റെ പ്രണയം



ചെന്നൈ എക്സ്പ്രസ്സ്ന്റെ ചീറി പായുന്ന ശബ്ദം കേട്ടാണ് സെൽവി ആ പകൽ മയക്കത്തിൽ നിന്ന് എഴുന്നേറ്റത്. തമിഴ്നാട്ടിൽ നിന്ന് കോൺട്രാക്ട് പണിക്കു വരുന്ന സമയത് ഊഹിച്ചില്ല ഇത്ര പെട്ടെന്നു മഴ വരുമെന്നും , റോഡ്‌ പണി നിർത്തിവെയ്ക്കുമെന്നും , സ്റ്റേഷന്റെ പുറത്തു കിടക്കേണ്ടി വരുമെന്നും. റെയിൽവേ സ്റ്റേഷന്റെ മതിലിന്റെ അപ്പുറത്തുള്ള കുമാരേട്ടന്റെ ചായക്കടയിലെ ചൂട് പരിപ്പ് വടയുടെ മണം മുത്തുവിന്റെ ചെറുകുടലിനെ ഉദ്വീവിപ്പിച്ചു. തലവണയുടെ പുറകിലുള്ള ചെപ്പിനകത്തു അവശേഷിക്കുന്ന കീറിയ അഞ്ചു രൂപ കൊണ്ട് ഒരു പരിപ്പുവട പോലും വാങ്ങാൻ സാധിക്കില്ല. ചെറുകുടലിന്റെ പരാതി സഹിക്കാൻ ആവാതെ മുത്തു ഭാര്യയായ സെൽവിയുടെ മുഖത്തേക്ക് വേദനയോടു നോക്കി. തനിക്കു തരാൻ ഇനികുറച്ചു മുലപ്പാലുമാത്രമാണ് ബാക്കിയെന്നു പറഞ്ഞു തന്റെ നഗ്നമായ മാറിലേക്ക് തന്റെ ഭർത്താവിന്റെ ചുണ്ടുകൾ അടുപ്പിച്ചു. തന്റെ പത്നിയുടെ വറ്റിവരണ്ട മാറിലെ അവസാന പാൽത്തുള്ളികൾ കൈക്കൂലി കൊടുത്തു ചെറുകുടലിന്റെ പരാതി താത്ക്കാലികമായി പരിഹരിച്ചു. തന്റെ പതിയുടെ വിശപ്പ് മാറ്റാൻ കഴിഞ്ഞുവെന്ന സംതൃപ്തിയോടെ തന്റെ അടുത്ത് കിടക്കുന്ന ഒന്നരവർഷം മാത്രം പ്രായമുള്ള മകനെ നോക്കി അവൾ സ്വയം ചോദിച്ചു.
                  "ഇനി ഇവൻ എഴുന്നേൽക്കുമ്പോൾ ഞാൻ എന്ത് കൊടുക്കും "




Wednesday, April 19, 2017

രാഷ്ട്രതന്ത്രം


കൈപ്പത്തി കൊണ്ട് കമ്മ്യൂണിസ്റ്റ് പച്ച പറിച്ചു ഗോമാതാവിനു നീട്ടിയപ്പോൾ , മുഖം തിരിച്ചു രണ്ടു പിടി ചാണകം സമ്മാനമായി തന്നു . പുരയിൽ മിനിങ്ങാന്നു വെച്ച  മാവിന്  ചാണകം വളമായി . മാവു വളർന്നു പൂത്തു . കഴിഞ്ഞ രാഷ്ട്രതന്ത്ര (political Science ) പരീക്ഷയിൽ കുറഞ്ഞ മാർക്കു കിട്ടയത്തിന്റെ വിഷമത്തിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടന് മാവിൽ നിന്ന് ഒരു പഴുത്ത മാങ്ങാ കിട്ടി. മുൻവശത്തെ നാലു പല്ലുകൾ മാങ്ങയുടെ കന്യക ശരീരത്തിൽ വീണു.
ഉണ്ണിക്കുട്ടൻ അലറിക്കൊണ്ട് അടുക്കളയിൽ കണ്ണിമാങ്ങാ അച്ചാറുണ്ടാകുന്ന അമ്മയുടെ അടുത്തേക്ക് ഓടി -
                                   "അമ്മെ ഈ മാങ്ങക്കു മാങ്ങാണ്ടി ഇല്ല !!!"...


-Tijo Thomas Kaliyanil [FilmPatient]


വിലക്കപ്പെട്ട കനി

വിൻസെന്റ് വാൻഗോഗ് പ്രണയിനിക്ക് തന്റെ ചെവി സ്നേഹോപകാരമായി  കൊടുത്ത കഥകേട്ട് ചിത്രകാരനായ തന്റെ കാമുകന് തന്നോടുള്ള സ്നേഹം പരിശോധിക്കാൻ...